പിട്ടാപ്പിള്ളില് ഏജന്സീസിന്റെ ഷോറൂം കൊയിലാണ്ടിയില്
Tuesday, January 24, 2023 12:25 AM IST
കൊച്ചി: പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളില് ഏജന്സീസിന്റെ 63-ാമത് ഷോറൂം കൊയിലാണ്ടിയില് പ്രവര്ത്തനം ആരംഭിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില് ഉദ്ഘാടനം ചെയ്തു.
ഡയറക്ടര് കിരണ് വര്ഗീസ്, പിട്ടാപ്പിള്ളില് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര് പീറ്റര് പോള്, എം.കെ. അബ്ദുള്ള, വാര്ഡ് അംഗങ്ങളായ സുധ കാവുങ്ങല്പൊയില്, എം. സുധ, എ.ജെ. തങ്കച്ചന് തുടങ്ങിയവര് പ്രസംഗിച്ചു. ഫാ. ജോണ്സ് പുല്പ്പറമ്പില് ആശീര്വാദകര്മം നിര്വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഗൃഹോപകരണങ്ങള്ക്ക് വന് വിലക്കിഴിവു പ്രഖ്യാപിച്ചിട്ടുണ്ട്. പിട്ടാപ്പിള്ളില് കാഷ് ബാക്കും ഗ്യഹോപകരണങ്ങള്ക്ക് 60 ശതമാനം വരെ വിലക്കുറവും ലഭ്യമാണ്. പ്രമുഖ ബ്രാന്ഡുകളുടെ മൊബൈല് ഫോണുകള്ക്കും വമ്പിച്ച വിലക്കുറവും ഇഎംഐ സൗകര്യവുമുണ്ട്. എല്ലാ ഉപകരണങ്ങള്ക്കും അധിക വാറണ്ടി സൗകര്യവും, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരവും ഫിനാന്സ് ഓഫറുകളും ലഭ്യമാണ്.