‘ബറോഡ കിസാന്‍ പഖ്വാഡ’അഞ്ചാം പതിപ്പുമായി ബാങ്ക് ഓഫ് ബറോഡ
Saturday, November 19, 2022 12:21 AM IST
കൊച്ചി: ബാങ്ക് ഓഫ് ബറോഡ ഇന്ത്യന്‍ കര്‍ഷകര്‍ക്കായുള്ള വാര്‍ഷിക പദ്ധതി ‘ബറോഡ കിസാന്‍ പഖ്വാഡ’ യുടെ അഞ്ചാം പതിപ്പിന് തുടക്കമിട്ടു.
കര്‍ഷകരുമായി ഇടപെടുന്നതിനും ബാങ്ക് വാഗ്ദാനം ചെയ്യുന്ന വിവിധ ഉത്പന്നങ്ങളെയും പദ്ധതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ ആരംഭിച്ച സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണ് ഇതെന്ന് ബാങ്കിന്റെ എറണാകുളം സോൺ മേധാവി ശ്രീജിത്ത് കൊട്ടാരത്തില്‍ പറഞ്ഞു.
രണ്ടാഴ്ച നീളുന്ന പദ്ധതിയിലൂടെ 4.5 ലക്ഷം കര്‍ഷകരിലേക്ക് എത്തിച്ചേരാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കാര്‍ഷിക ഉപഭോക്തൃ വിഭാഗത്തില്‍ പ്രധാനമായും സേവനം നല്കുന്ന ബാങ്കിന്റെ രാജ്യത്തുടനീളമുള്ള 5,000 അര്‍ധനഗര, ഗ്രാമ ശാഖകളുടെ ശൃംഖല ‘ബറോഡ കിസാന്‍ പഖ്വാഡ’ യില്‍ പങ്കെടുക്കും.
കര്‍ഷക മീറ്റിംഗുകള്‍, കിസാന്‍ മേളകള്‍ മുതലായ ഔട്ട്റീച്ച് പ്രോഗ്രാമുകളിലൂടെ, ബറോഡ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ട്രാക്ടര്‍ ലോണ്‍, സ്വര്‍ണ വായ്പ, സ്വയം സഹായ ഗ്രൂപ്പുകള്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കുള്ള ധനസഹായം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കർഷകർക്കായി പ്രത്യേക ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ ബാങ്ക് ഓഫ് ബറോഡയ്ക്ക് 219 ശാഖകളുണ്ട്. അതില്‍ 58 എണ്ണമൊഴികെയുള്ളവ അർധനഗര, ഗ്രാമ മേഖലകളിലാണ്.