എൽഐസിയുമായി സഹകരിച്ച് സേവനങ്ങൾ ലഭ്യമാക്കാൻ ഇൻഷ്വറൻസ് ദേഖോ
Saturday, November 19, 2022 12:21 AM IST
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇൻഷ്വർടെക് സേവനദാതാവായ ഇൻഷ്വറൻസ് ദേഖോ, ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി)യുമായി സഹകരിക്കുന്നു.
ഇന്ത്യയിലുടനീളം ഉപഭോക്താക്കൾക്ക് ഇൻഷ്വറൻസ് ദേഖോയുടെ പ്ലാറ്റ്ഫോം വഴി അതിവേഗം എൽഐസിയുടെ സേവനങ്ങൾ ലഭ്യമാകും.
45 ഇൻഷ്വറൻസ് സേവനദാതാക്കളിൽ നിന്നായി 330 ലധികം ഉത്പന്നങ്ങളാണ് ഇൻഷ്വറൻസ് ദേഖോയിലുള്ളത്. എൽഐസിയുമായുള്ള സഹകരണം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഇൻഷ്വറൻസ് സേവനങ്ങൾ പൂർണതോതിൽ ലഭ്യമാക്കുന്നതിന് ഇൻഷ്വറൻസ് ദേഖോയെ സഹായിക്കും.