ഓഡി ക്യു 3 റോഡ് ഷോ സമാപിച്ചു
Wednesday, September 28, 2022 12:29 AM IST
കൊച്ചി: പുതിയ ഓഡി ക്യു 3 യുടെ പ്രചാരണാര്‍ഥം ഇന്ത്യയിലുടനീളം ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഔഡി രണ്ടു ദിവസമായി കൊച്ചിയില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് സമാപനം. ജര്‍മന്‍ സ്പെസിഫിക്കേഷനിലുള്ള ഷോ കാര്‍ ഒാഡി കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ചു.
ഉപയോക്താക്കളുടെ വലിയ പങ്കാളിത്തം കൊണ്ട് റോഡ് ഷോ ശ്രദ്ധേയമായി. ബ്രാന്‍ഡ് പ്രേമികള്‍ക്ക് ഡെലിവറിക്ക് മുമ്പ് ഒാഡി ക്യു 3 നേരിട്ടു കാണാനുള്ള അവസരവും ഉണ്ടായിരുന്നു.