75 വയസു വരെ തുടരുന്ന പോളിസികള്‍ ലഭ്യം
Saturday, September 24, 2022 12:47 AM IST
കൊച്ചി: ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 75 വയസുവരെ തുടരുന്ന പോളിസികള്‍ രൂപകല്പന ചെയ്യുന്നുണ്ടെന്നു പോളിസി ബസാര്‍ ടേം ലൈഫ് ഇന്‍ഷ്വറന്‍സ് വിഭാഗം ബിസിനസ് മേധാവി സജ്ജ പ്രവീണ്‍ ചൗധരി പറഞ്ഞു. അറുപതു വയസിനു ശേഷവും പലരും ജോലി തുടരുന്ന രീതി കൂടുതല്‍ വ്യാപകമാകുന്നതോടെയാണ് ഇൻഷ്വറൻസ് കന്പനികളുടെ നയംമാറ്റം.
ഇത്തരം പോളിസികള്‍ ആവശ്യമില്ലെന്നു കണ്ടാല്‍ അടച്ച പ്രീമിയം പലിശയില്ലാതെ തിരികെ വാങ്ങി പോളിസി റദ്ദാക്കാനും സാധിക്കും. ബജാജ് അലയന്‍സ് ലൈഫ്, മാക്സ് ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവ ഇത്തരത്തിലുള്ള പോളിസികള്‍ അവതരിപ്പിച്ചിട്ടുണ്ട്.