സ്വാതന്ത്ര്യദിന ഓഫറുകളുമായി കല്യാണ് ജ്വല്ലേഴ്സ്
Saturday, August 13, 2022 1:03 AM IST
തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് കല്യാണ് ജ്വല്ലേഴ്സ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക സൂചകമായി, തെരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ പണിക്കൂലിയിൽ 75 ശതമാനവും, ഗ്രാമിന് 75 രൂപയും കിഴിവു നൽകും. 11ന് ആരംഭിച്ച ഈ ഓഫറുകൾ സ്വാതന്ത്ര്യദിനം വരെ ലഭ്യമാണ്.
ഇന്ത്യയിൽനിന്നുള്ള ഇന്റർനാഷണൽ ബ്രാൻഡ് ആയിരിക്കുന്പോഴും തങ്ങൾ ഭാരതീയത അഭിമാനത്തോടെ മുറുകെപ്പിടിക്കുന്നുവെന്ന് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു.