രൂപയുടെ നില മറ്റു കറൻസികളെക്കാൾ ഭേദം: നിർമല
Thursday, June 30, 2022 11:33 PM IST
മുംബൈ: യുഎസ് ഡോളറുമായുളള്ള വിനിമയത്തിൽ രൂപ കനത്ത തകർച്ച നേരിടുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
മറ്റ് വികസ്വര രാജ്യങ്ങളിലെ കറൻസികളെ അപേക്ഷിച്ച് രൂപയുടെ നില ഭേദമാണെന്നും ഇന്ത്യയുടേത് അടച്ചിട്ട സന്പദ്വ്യവസ്ഥയല്ലാത്തതിനാൽ ആഗോള പ്രവണതകൾക്കനുസൃതമായ മാറ്റങ്ങൾ സ്വാഭാവികമാണെന്നും നിർമല പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഷ്ടം നേരിടുന്ന രൂപ ബുധനാഴ്ച ഡോളറുമായുളള വിനിമയത്തിൽ 18 പൈസ താണ് 79.03 ൽ എത്തിയിരുന്നു. അതേസമയം ഇന്നലെ രൂപ അഞ്ച് പൈസ കയറി 78.98 ലാണു ക്ലോസ് ചെയ്തത്.