നിര്‍മാണ സാങ്കേതിക വിദ്യയിൽ മൈവിറിനു പേറ്റന്റ്
Friday, June 24, 2022 11:47 PM IST
കൊച്ചി: നിര്‍മാണച്ചെലവ് 20 ശതമാനം വരെയും നിര്‍മാണ സമയം 60 ശതമാനം വരെയും കുറയ്ക്കുന്നതിനുള്ള, പുതിയൊരു നിര്‍മാണ സാങ്കേതിക വിദ്യയ്ക്ക് മൈവിര് എൻജിനിയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് പേറ്റന്റ് ലഭിച്ചു.
ബംഗളൂരുവില്‍ ഡിആര്‍ഡിഒ എയര്‍ ക്രാഫ്റ്റ് നിര്‍മാണം സംബന്ധിച്ച് നിര്‍മിച്ച ഏഴുനിലകള്‍ ഉള്ള ഗവേഷണ മന്ദിരം രൂപകല്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും മൈവിറിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. 1,30,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം 45 ദിവസമെന്ന റിക്കാർഡ് സമയം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.