ഇത്തോസ് ലിമിറ്റഡ് ഐപിഒ 18ന്
Thursday, May 12, 2022 12:19 AM IST
കൊച്ചി: പ്രീമിയം വാച്ചുകളുടെ വിതരണ കമ്പനിയായ ഇത്തോസ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്പന (ഐപിഒ) 18ന് ആരംഭിക്കും. ഓഹരി ഒന്നിന് 836 രൂപ മുതല്‍ 878 വരെയാണു നിരക്ക്. 20ന് വില്പന അവസാനിക്കും. പത്തു രൂപയാണ് ഓഹരിയുടെ മുഖവില.
ചുരുങ്ങിയത് 17 ഓഹരികളായും തുടര്‍ന്ന് 17ന്റെ ഗുണിതങ്ങളായും അപേക്ഷിക്കണം. ഓഹരി വില്പനയിലൂടെ 375 കോടി രൂപ സമാഹരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി 11 ലക്ഷം ഓഹരികൾ വില്‍ക്കും.