ബാഡ് ബാങ്ക് തയാർ!
Saturday, January 29, 2022 12:01 AM IST
മുംബൈ: ബാഡ് ബാങ്കിനും (നാഷണൽ അസറ്റ് റീ കണ്സ്ട്രക്ഷൻ കന്പനി-എൻഎആർസിഎൽ) ഇന്ത്യ ഡെറ്റ് റെസലൂഷൻ കന്പനിക്കും (ഐഡിആർസിഎൽ)എല്ലാ സർക്കാർ വിഭാഗങ്ങളുടെയും അനുമതി ലഭിച്ചുവെന്നും ഇരു കന്പനികളും പ്രവർത്തന സജ്ജമാണെന്നും എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ കരെ.
പല ഘട്ടങ്ങളായി 38 നിഷ്ക്രിയ ആസ്തി അക്കൗണ്ടുകളിൽനിന്ന് ആകെ 82,845 കോടി രൂപയുടെ കിട്ടാക്കടം ബാഡ് ബാങ്കിലേക്കു മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തിൽ 50,000 കോടി രൂപയുടെ കിട്ടാക്കടമാകും ബാഡ് ബാങ്കിലേക്കു മാറ്റുക. ഇത് ഈ സാന്പത്തിക വർഷംതന്നെ പൂർത്തിയാക്കും.
എൻഎആർസിഎല്ലിൽ പൊതുമേഖലാബാങ്കുകൾക്കാകും ഭൂരിപക്ഷ ഓഹരിപങ്കാളിത്തം. അതേസമയം ഐഡിആർസിഎല്ലിൽ സ്വകാര്യബാങ്കുകൾക്കാകും മേധാവിത്വം.