സുഗന്ധവ്യഞ്ജന കയറ്റുമതി ഉയർന്നു: കേന്ദ്രമന്ത്രി
Friday, January 21, 2022 12:40 AM IST
കൊച്ചി: കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ കയറ്റുമതിയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പങ്ക് വര്‍ധിക്കുകയാണെന്ന് കേന്ദ്രമന്ത്രി സോം പര്‍കാശ്.
സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്പൈസസ് ബോര്‍ഡ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സ്പൈസ് പോര്‍ട്ടല്‍ spicexchangeindia.com ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
225-ലേറെ വരുന്ന സുഗന്ധവ്യഞ്ജനങ്ങളും ഉത്പന്നങ്ങളുമാണ് 180-ലേറെ രാജ്യങ്ങളിലേക്ക് രാജ്യം കയറ്റുമതി ചെയ്യുന്നത്. കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ സ്പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ ഓണ്‍ലൈനായാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കോവിഡ് ഭീഷണി ഒഴിഞ്ഞാലും പോര്‍ട്ടല്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗായത്രി ഇസ്സാര്‍ കമാര്, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ധാക്കയിലെ ഹൈക്കമ്മീഷണര്‍ കെ. ദൊരൈസ്വാമി, ബീജിംഗിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് അക്വിനോ വിമല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.