എ​റ​ന്‍​ഡോ​യു​ടെ സേ​വ​ന​ങ്ങ​ള്‍ ഇ​നി വാ​ട്‌​സ്ആ​പ്പി​ലൂ​ടെ​യും
Tuesday, January 18, 2022 11:57 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ ഹൈ​​​പ്പ​​​ര്‍ ലോ​​​ക്ക​​​ല്‍ ഡെ​​​ലി​​​വ​​​റി ക​​​മ്പ​​​നി​​​യാ​​​യ എ​​​റ​​​ന്‍​ഡോ​​​യു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ള്‍​ക്ക് ഇ​​​നി വാ​​​ട്‌​​​സ്ആ​​​പ്പി​​​ലൂ​​​ടെ ഓ​​​ര്‍​ഡ​​​ര്‍ ചെ​​​യ്യാം.

വാ​​​ട്‌​​​സ്ആ​​​പ് ബി​​​സി​​​ന​​​സി​​​ന്‍റെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മിം​​​ഗ് ഇ​​​ന്‍റ​​​ര്‍​ഫേ​​​സി​​​ലൂ​​​ടെ (എ​​​പി​​​ഐ) ഡെ​​​ലി​​​വ​​​റി ഓ​​​ര്‍​ഡ​​​റു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ലോ​​​ക​​​ത്തി​​​ലെ ത​​​ന്നെ ആ​​​ദ്യ ക​​​മ്പ​​​നി​​​യാ​​​ണ് എ​​​റ​​​ന്‍​ഡോ. ഭ​​​ക്ഷ​​​ണം, പ​​​ല​​​ച​​​ര​​​ക്ക്, മ​​​രു​​​ന്ന്, മീ​​​ന്‍, ഇ​​​റ​​​ച്ചി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍, പി​​​ക്ക് ആ​​​ന്‍​ഡ് ഡ്രോ​​​പ് തു​​​ട​​​ങ്ങി എ​​​റ​​​ന്‍​ഡോ​​​യു​​​ടെ എ​​​ല്ലാ സേ​​​വ​​​ന​​​ങ്ങ​​​ളും വാ​​​ട്‌​​​സ്ആ​​​പ്പി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ണ്.


വാ​​​ട്‌​​​സ്ആ​​​പ് ന​​​മ്പ​​​റാ​​​യ 7994834834 എ​​​ന്ന ന​​​മ്പ​​​റി​​​ലേ​​​ക്ക് ‘ഹ​​​ലോ’’എ​​​ന്ന് മെ​​​സേ​​​ജ് അ​​​യ​​​ച്ചാ​​​ല്‍ തു​​​ട​​​ർ​​​ന്ന് ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് മെ​​​സേ​​​ജു​​​ക​​​ൾ ല​​​ഭി​​​ക്കും. ഓ​​​ര്‍​ഡ​​​ര്‍ ചെ​​​യ്തു ക​​​ഴി​​​ഞ്ഞാ​​​ല്‍ ത​​​ത്സ​​​മ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​തേ ചാ​​​റ്റി​​​ലൂ​​​ടെ ത​​​ന്നെ അ​​​റി​​​യാ​​​നാ​​​കും. പ​​​ണം അ​​​ട​​​യ്ക്കാ​​​നു​​​ള്ള ലി​​​ങ്കും ചാ​​​റ്റി​​​ലെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.