ആക്സിസ് ബാങ്ക് യംഗ് ബാങ്കേഴ്സ് പ്രോഗ്രാം
Saturday, January 15, 2022 12:00 AM IST
കൊച്ചി: ആക്സിസ് ബാങ്ക് യംഗ് ബാങ്കേഴ്സ് പ്രോഗ്രാമിന്റെ 2022 ഫെബ്രുവരി ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
ബാങ്കിംഗ് ജീവിതം ആഗ്രഹിക്കുന്നവരെ ഇന്ത്യയിലെ യുവ ബാങ്കര്മാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2012ലാണ് പ്രോഗ്രാമിനു തുടക്കംകുറിച്ചത്.
ഈ ഒരു വര്‍ഷത്തെ പ്രോഗ്രാം പുതിയ കാലത്തെ ബിഎഫ്എസ്ഐ ഡൊമെയ്ന്‍ വൈദഗ്ധ്യമുള്ള യുവ ബാങ്കര്‍മാരായി ഏതെങ്കിലും മേഖലയില്‍ നിന്നുള്ള വ്യക്തികളെ പരിശീലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പങ്കെടുക്കുന്നവര്‍ക്ക് മണിപ്പാല്‍ അക്കാഡമി ഓഫ് ഹയര്‍ എജ്യുക്കേഷനില്‍ നിന്ന് ബാങ്കിംഗ് സേവനങ്ങളില്‍ ബിരുദാനന്തര ഡിപ്ലോമ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആക്സിസ് ബാങ്ക് യംഗ് ബാങ്കേഴ്സ് പ്രോഗ്രാം വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.