മാർച്ച് 15 വരെ ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാം
Wednesday, January 12, 2022 1:24 AM IST
ന്യൂഡൽഹി: ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കേണ്ട തീയതി മാർച്ച് 15 വരെ നീട്ടി. ഡിസംബർ 31 വരെയായിരുന്നു ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
എന്നാൽ കോവിഡ് രോഗ വ്യാപനവും നികുതി ദായകരുടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് റിട്ടേണ്‍ സമർപ്പിക്കേണ്ട തീയതി മാർച്ച് 15 വരെ നീട്ടിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 2021-22 സാന്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കേണ്ട തീയതി ഡിസംബർ 31 ലേക്കും ഫെബ്രുവരി 28 ലേക്കും നീട്ടിയിരുന്നു. ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിന് പുറമേ ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കണ്ട തീയതികളിലും മാറ്റം വരുത്തിയിട്ടുണ്ട്.