മാരുതി വാഹനങ്ങൾക്കു വില കൂടും
Thursday, December 2, 2021 11:10 PM IST
മുംബൈ: മാരുതി സുസുക്കിയുടെ വാഹനങ്ങൾക്കു വില കൂടും. ഉത്പാദനച്ചെലവ് ഏറിയ സാഹചര്യത്തിൽ വില കൂട്ടാതെ തരമില്ലെന്നും ജനുവരിയിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും കന്പനി അറിയിച്ചു. പുതുക്കിയ വില കന്പനി പുറത്തുവിട്ടിട്ടില്ല.