യമഹ നിയോ റിട്രോ എഫ്ഇസഡ്എക്സ് വിപണിയില്‍
Monday, June 21, 2021 10:59 PM IST
കൊച്ചി: യമഹയുടെ ആദ്യ നിയോ റിട്രോ എഫ്ഇസഡ്എക്സ് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടൂര്‍ പ്രേമികള്‍ക്ക് സൗകര്യപ്രദമായ റൈഡിംഗ് പൊസിഷനുകളും നവീന സവിശേഷതകളുമാണ് പുതിയ മോട്ടോര്‍ സൈക്കിളിനുള്ളത്.
1,16,800 രൂപ മുതലാണ് എക്സ് ഷോറൂം വില. ബ്ലൂടൂത്ത് യമഹ മോട്ടോര്‍ സൈക്കിള്‍ കണക്ട് ആപ്പ് സൗകര്യം, ഡിആര്‍എല്ലോടു കൂടിയ എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ടെയില്‍ ലൈറ്റ് തുടങ്ങിയ സവിശേഷതകളും ഇതിനുണ്ട്. ഓണ്‍ലൈനായി ആദ്യം ബുക്കു ചെയ്യുന്ന 200 ഉപഭോക്താക്കള്‍ക്ക് യമഹ ജിഷോക്ക് വാച്ചിന്റെ ലിമിറ്റഡ് എഡിഷനും ലഭിക്കും.