മൂന്നു ദിവസംകൊണ്ട് അദാനിക്കു നഷ്ടമായത് 900 കോടി ഡോളർ
മൂന്നു ദിവസംകൊണ്ട് അദാനിക്കു നഷ്ടമായത് 900 കോടി ഡോളർ
Friday, June 18, 2021 12:55 AM IST
മും​ബൈ: ഇ​ന്ത്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ ഗൗ​തം അ​ദാ​നി​ക്ക് ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ന​ഷ്ട​മാ​യ​ത് 900 കോ​ടി ഡോ​ള​ർ. അ​ദാ​നി സാ​ര​ഥ്യം വ​ഹി​ക്കു​ന്ന ക​ന്പ​നി​ക​ളി​ൽ നി​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്ന വി​ദേ​ശ​ക​ന്പ​നി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചെ​ന്ന വാ​ർ​ത്ത​ക​ളാ​ണ്, ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സ​ന്പ​ന്ന​നു തി​രി​ച്ച​ടി​യാ​യ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് അ​ദാ​നി​യു​ടെ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​വി​ല​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ച വി​ല​യി​ടി​വ് ഇ​ന്ന​ലെ​യും തു​ട​ർ​ന്നു. അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി ലി​മി​റ്റ​ഡി​ന്‍റെ ഓ​ഹ​രി​വി​ല ഈ ​ആ​ഴ്ച ഇ​ടി​ഞ്ഞ​ത് 7.7 ശ​ത​മാ​ന​മാ​ണ്.


അ​ദാ​നി പോ​ർ​ട്്സ് ആ​ൻ​ഡ് സ്പെ​ഷൽ ഇ​ക്ക​ണോ​മി​ക് സോ​ണ്‍ ലി​മി​റ്റ​ഡി​ന്‍റെ ഓ​ഹ​രി​വി​ല 23 ശ​ത​മാ​ന​വും അ​ദാ​നി പ​വ​ർ ലി​മി​റ്റ​ഡ്, അ​ദാ​നി ടോ​ട്ട​ൽ ഗാ​സ് ലി​മി​റ്റ​ഡ്, അ​ദാ​നി ട്രാ​ൻ​സ്മി​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്നീ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​വി​ല​യി​ൽ ഏ​ക​ദേ​ശം 18 ശ​ത​മാ​ന​വും ഇ​ടി​വു​ണ്ടാ​യി.
ബ്ലും​ബ​ർ​ഗ് ബി​ല്യ​ണേ​ഴ്സ് ഇ​ൻ​ഡെ​ക്സ് പ്ര​കാ​രം,അ​ദാ​നി​യു​ടെ ആ​സ്തി 6760 കോ​ടി ഡോ​ള​ർ ആ​യാ​ണ് ചു​രു​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.