ആർബിഐ നടപടി ആശ്വാസമെന്ന് സാന്പത്തിക വിദഗ്ധർ
Thursday, May 6, 2021 12:45 AM IST
കൊച്ചി: മഹാമാരിയുടെ രണ്ടാം വരവിനെ നേരിടാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് പ്രഖ്യാപിച്ച നടപടികള്‍ സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതാണെന്നു ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ച നടപടികള്‍ കടമെടുത്തവര്‍ക്ക് അല്പം ആശ്വാസം പകരുമെന്നു ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സാമ്പത്തിക കാര്യവിദഗ്ധ ദീപ്തി മാത്യു പറഞ്ഞു.