കാ​ത​ൽ മേ​ഖ​ലാ വ്യ​വ​സാ​യ ഉ​ത്പാ​ദ​നം 2020-21ൽ‌ ചുരുങ്ങി, മാർച്ചിൽ ഉയർച്ച
കാ​ത​ൽ മേ​ഖ​ലാ വ്യ​വ​സാ​യ ഉ​ത്പാ​ദ​നം 2020-21ൽ‌ ചുരുങ്ങി, മാർച്ചിൽ ഉയർച്ച
Friday, April 30, 2021 11:28 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ കാ​​​​ത​​​​ൽ​​​​മേ​​​​ഖ​​​​ലാ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​നം 2020-21 ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഏ​​ഴു ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങി. അ​​​​തേ​​​​സ​​​​മ​​​​യം മാ​​​​ർ​​​​ച്ചി​​​​ലെ കാ​​​​ത​​​​ൽ​​​​മേ​​​​ഖ​​​​ലാ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​നം മു​​​​ൻ​​​​വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ചി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച 6.8 ശ​​​​ത​​​​മാ​​​​ന​​​​മു​​​​യ​​​​ർ​​​​ന്നു.

മു​ൻ​വ​ർ​ഷം മാ​ർ​ച്ചി​ലെ വി​വ​ര​ശേ​ഖ​ര​ണം ശ​രി​യാ​യി ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ക്കു​റി ഉ​ത്പാ​ദ​ന​ക്ക​ണ​ക്കി​ൽ വ​ള​ർ​ച്ച പ്ര​ക​ട​മാ​യ​തെന്നാണ് വിലയിരുത്തൽ.


ക​​​​ൽ​​​​ക്ക​​​​രി ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ മാ​​​​ർ​​​​ച്ചി​​​​ൽ 21.9 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി.​​​​അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലെ ഇ​​​​ടി​​​​വ് 3.1 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. രാ​സ​വ​ള ഉ​ത്പാ​ദ​ന​ത്തി​ൽ അ​ഞ്ച് ശ​ത​മാ​നം കു​റ​വു​ണ്ടാ​യി.

അ​​​​തേ​​​​സ​​​​മ​​​​യം, സ്റ്റീ​​​​ൽ ഉ​​​​ത്പാ​​​​ദ​​​​നം 23 ശ​​​​ത​​​​മാ​​​​ന​​​​വും സി​​​​മ​​​​ന്‍റ് ഉ​​​​ത്പാ​​​​ദ​​​​നം 32.5 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധി​​​​ച്ചു.
പ്ര​കൃ​തി വാ​ത​ക ഉ​ത്പാ​ദ​നം 12.3 ശ​ത​മാ​നം ഉ​യ​ർ​ന്നു. വൈ​ദ്യു​തോ​ത്പാ​ദ​നത്തിലെ വർധന 21.6 ശ​ത​മാ​നമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.