ഗോകുലം ഗലേറിയ മാൾ ഉദ്ഘാടനം ഇന്ന്
Thursday, January 14, 2021 12:00 AM IST
കോഴിക്കോട്: മലബാറിനു പുതിയ ഷോപ്പിംഗ് അനുഭവമാകാൻ ഗോകുലം ഗലേറിയ മാൾ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് എം.കെ.രാഘവൻ എംപി ഉദ്ഘാടനം നിർവഹിക്കുമെന്ന് ഗോകുലം ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ അറിയിച്ചു.
ആറുനിലകളിലായി 4,50,000 സ്ക്വയർഫീറ്റിലാണ് ഗോകുലം ഗലേറിയ മാൾ. 600 കാറുകൾക്കും 400 ബൈക്കുകൾക്കും ഒരേസമയം പാർക്കുചെയ്യാൻ കഴിയുന്ന അതിവിശാലമായ പാർക്കിംഗ് സൗകര്യവും മാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ലോകത്തിലെ മികച്ച അന്തർദേശീയ ദേശീയ ബ്രാൻഡുകൾ ഇതിനോടകം മാളിന്റെ ഭാഗമായി കഴിഞ്ഞു. അഞ്ചു സ്ക്രീനുകളുമായി സിനി പോളിസ് മൾട്ടിപ്ലക്സ് തീയറ്റർ, 30000 സ്ക്വയർഫീറ്റോടുകൂടിയ ഫുഡ് കോർട്ട്, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് എന്നിവ മാളിന്റെ സവിശേഷതകളിൽ ചിലതാണ്.