അംബരീഷ് ഐഎസിസി കേരള ചാപ്റ്റര്‍ ചെയര്മാന്
Tuesday, November 17, 2020 11:36 PM IST
കൊച്ചി: ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് (ഐഎസിസി) കേരള ചാപ്റ്റര്‍ ചെയര്‍മാനായി കൊച്ചി സറഫ് ട്രേഡിംഗ് കോര്പറേഷന് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അംബരീഷ് യു. സറഫിനെ തെരഞ്ഞെടുത്തു. സ്പൈസ് ലാൻഡ് ഹോളിഡേയ്സ് ആന്‍ഡ് എന്റര്ടെയിൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ യു.സി. റിയാസ്, മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് അനില്‍ എം. കണ്ണാട്ട് എന്നിവരെ യഥാക്രമം ഫസ്റ്റ്, സെക്കൻഡ് വൈസ് ചെയര്മാന്മാരായി തെരഞ്ഞെടുത്തു.