ഇ-കൊമേഴ്സ് രംഗം ശുദ്ധമാക്കാൻ ചൈന
Monday, October 26, 2020 12:31 AM IST
ഷാംഗ്ഹായി: ഇ-കൊമേഴ്സ് രംഗത്തെ ക്രമക്കേടുകൾക്ക് തടയിടാനൊരുങ്ങി ചൈന. രാജ്യത്തെ ഇ-കൊമേഴ്സ കന്പനികളുടെ വിപണന തന്ത്രങ്ങളും പരസ്യങ്ങളും മറ്റും സൂക്ഷ്മമായി നീരീക്ഷിച്ച് നടപടി യെടുക്കാൻ ചൈനയിലെ വിപണി നിയന്ത്രണ ഏജൻസിയെയും മറ്റു സർക്കാർ വിഭാഗങ്ങളെയും ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ആരംഭിച്ച അന്വേഷണവും നീരീക്ഷണവും ഡിസംബർവരെ തുടരുമെന്നാണ് വിവരം. ചൈനയിൽ ഉപഭോക്തൃ അവകാശങ്ങൾ വ്യാപകമായി ഹനിക്കപ്പെടുന്നുവെന്നുള്ള പരാതിയെത്തുടർന്നാണ് നടപടി.