ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കു ഗൂഗിള്‍ പേ ഇടപാട്
Thursday, September 24, 2020 1:30 AM IST
കൊച്ചി: എസ്ബിഐ ഗൂഗിളുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയിലൂടെ ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കുന്നു. കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയിലൂടെ കൂടുതല്‍ സുരക്ഷിതമായി മൂന്നു രീതികളില്‍ പേയ്മെന്റുകള്‍ നടത്താം.
എന്‍എഫ്സി സാധ്യമായ പിഒഎസ് ടെര്‍മിനലുകളില്‍ ടാപ്പ് ചെയ്ത് പേ ചെയ്യാം. വ്യാപാരികളുമായി ഭാരത് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ഇടപാടു നടത്താം. ക്രെഡിറ്റ് കാര്‍ഡ് നേരിട്ട് ഉപയോഗിക്കാതെ തന്നെ ഓണ്‍ലൈന്‍ പേയ്മെന്റുകളും നടത്താം.