കാനറ ബാങ്കിന്റെ അറ്റാദായം 406.24 കോടി
Thursday, August 6, 2020 11:35 PM IST
കൊച്ചി: കാനറ ബാങ്ക് നടപ്പു സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തില്‍ 406.24 കോടിയുടെ അറ്റാദായം നേടി. മുൻ വർഷത്തെ അപേക്ഷിച്ച് 23.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
മുൻ വർഷം ഇതേ കാലയളവില്‍ 329.07 കോടിയായിരുന്നു അറ്റാദായം. ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 31.82 ശതമാനം ഉയർന്ന് 4,285 കോടി രൂപയിലും, മൊത്ത വരുമാനം 20,685.91 കോടിയിലുമെത്തി. മൊത്ത നിഷ്ക്രിയ ആസ്തി 8.84 ശതമാനമായും, 4.34 ശതമാനമായിരുന്ന അറ്റ നിഷ്ക്രിയ ആസ്തി 3.95 ശതമാനമായും കുറഞ്ഞ് ആസ്തി മെച്ചപ്പെടുത്തി.