പണനയ സമിതി യോഗത്തിനു തുടക്കമായി
Wednesday, August 5, 2020 12:25 AM IST
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആർബിഐ) ത്രിദിന പണ നയ സമിതി (എംപിസി) യോഗത്തിന് തുടക്കമായി. കോവിഡ് വ്യാപനത്തിന്റെയും സാന്പത്തിക മുരടിപ്പിന്റെയും പശ്ചാത്തലത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ധനകാര്യ രംഗം ആർബിഎയെുടെ 24ാം യോഗത്തെ വീക്ഷിക്കുന്നത്. റീപ്പോ നിരക്ക് കുറയ്ക്കുന്നതടക്കുമുള്ള നടപടികൾ പലരും പ്രതീക്ഷിക്കുന്നു. നാളെയാണ് കമ്മിറ്റിയുടെ തീരുമാനങ്ങൾ പുറത്തുവരിക.