ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ് പുറത്തിറക്കി
Wednesday, July 29, 2020 12:26 AM IST
കൊച്ചി: എസ്ബിഐ കാര്‍ഡും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് ലിമിറ്റഡും (ഐആര്‍സിടിസി) ചേര്‍ന്ന് റൂപേ പ്ലാറ്റ്ഫോമില്‍ ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ് പുറത്തിറക്കി.
പതിവായി ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഭക്ഷണം, വിനോദം, ചില്ലറ വാങ്ങലുകള്‍ തുടങ്ങിയ ചെലവഴിക്കലുകള്‍ക്കു മികച്ച കിഴിവു ലഭിക്കുന്നതിനൊപ്പം ഫീസ് ഇളവുകളും ലഭിക്കും.
ഈ കാര്‍ഡ് ഉടമകള്‍ക്ക് എസി ടിക്കറ്റുകളിൽ 10 ശതമാനംവരെ കാഷ് ബാക്ക് ലഭിക്കും.
കാര്‍ഡ് സജീവമാകുമ്പോള്‍ 350 റിവാര്‍ഡ് പോയിന്റ്, ഐആര്‍സിടിസി വെബ്സൈറ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം ട്രാന്സാക്ഷന് ഫീസ് ഇളവ് എന്നിവയുമുണ്ട്.ഐആര്‍സിടിസി സൈറ്റില്‍ കയറി റിവാര്‍ഡ് പോയിന്റ് റിഡീം ചെയ്ത് സൗജന്യ ടിക്കറ്റുകളും നേടാം.