കാതൽ മേഖലയിലെ വ്യാവസായിക ഉത്പാദനം ചുരുങ്ങി
Tuesday, June 30, 2020 11:44 PM IST
മുംബൈ: കാതൽ വ്യവസായ മേഖലയിൽ മേയിലെ ഉത്പാദനം 23.4 ശതമാനം ഇടിഞ്ഞു. കോവിഡിനെത്തുടർന്നുണ്ടായ ലോക്ക് ഡൗ ണ് ആണ് വ്യവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതെന്നാണു വിലയിരുത്തൽ.
രാസവളം,കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങൾ, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണ് കാതൽ വ്യവസായ മേഖലയിലുൾപ്പെടുന്നവ. ഇതിൽ രാസവളം ഒഴികെയുള്ള മേഖലകളിൽ ഉത്പാദനം നെഗറ്റീവ് ആയി. കഴിഞ്ഞ വർഷം മേയിൽ ഉത്പാദനത്തിൽ 3.8 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. വ്യവസായ ഉത്പാദന സൂചികയിലെ (ഐഐപി) 40.27 ശതമാനവും കാതൽ വ്യവസായ മേഖലയിൽനിന്നുള്ള സംഭാവനയാണ്.