റിയല്‍മി എക്സ് 3 സീരീസ് വിപണിയില്‍
Monday, June 29, 2020 12:29 AM IST
കൊച്ചി: റിയല്‍മിയുടെ 4ജി സ്മാര്‍ട്ട് ഫോണ്‍ സീരീസായ എക്സ്3, എക്സ്3 സൂപ്പര്‍ സൂം എന്നിവ വിപണിയില്‍. ഇതോടൊപ്പം പുതിയ ഉത്പന്നങ്ങളായ റിയല്‍മി ബഡ്സ്ക്യൂ, റിയല്‍മി അഡ്വഞ്ചര്‍ ബാക്ക്പാക്ക് എന്നിവയും പുറത്തിറക്കി. 7 എന്‍എം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855+ മൊബൈല്‍ പ്ലാറ്റ്ഫോമില്‍ 8-കോര്‍ ക്രിയൊ സിപിയു, അഡ്രിനൊ 640 ജിപിയു എന്നിവ സമന്വയിപ്പിച്ചതാണ് എക്സ്3. 8 ജിബി + 128 ജിബിക്ക് 25,999 രൂപയും 6 ജിബി + 128 ജിബിക്ക് 24,999 രൂപയുമാണു വില.
64 എംപി മെയിന്‍ കാമറ, 8എംപി 5 എക്സ് പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സ്, 8എംപി 119ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍ 2 എംപി മാക്രോ ലൈന്‍സ് തുടങ്ങിയവയാണ് റിയല്‍മി എക്സ്3 സൂപ്പര്സൂമിന്റെ പ്രത്യേകതകള്‍. 8 ജിബി + 128 ജിബിക്ക് 27,999 രൂപയും 12 ജിബി + 256 ജിബിക്ക് 32,999 രൂപയുമാണു വില.10 എംഎം ഡൈനാമിക് ബൂസ്റ്റ് ഡ്രൈവര്‍, 119 എംഎസ് സൂപ്പര്‍- ലൊ ലാറ്റന്‍സി ഗെയിമിംഗ് മോഡ്, 20 എംഎം ഡൈനാമിക് ബാസ് ബൂസ്റ്റ് ഡ്രൈവര്‍, 119എംഎസ് സൂപ്പര്‍ -ലൊ ലാറ്റന്‍സി ഗെയിമിംഗ് മോഡ്, 20 മണിക്കൂര്‍ ബാറ്ററി ആയുസ് തുടങ്ങിയവയാണ് റിയല്‍മി ബഡ്സ്ക്യൂവിന്റെ പ്രത്യേകതകള്‍. ജൂലൈ ഒന്നു മുതല്‍ റിയല്‍മി.കോം, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവിടങ്ങളില്‍ ലഭ്യമായിരിക്കും.