ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ന് 3534 കോ​ടി പ്ര​വ​ർ​ത്ത​നലാ​ഭം
Saturday, June 27, 2020 12:09 AM IST
കൊ​​​ച്ചി: മാ​​​ർ​​​ച്ച് 31-ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് ബാ​​​ങ്ക് 3534 കോ​​​ടി രൂ​​​പ പ്ര​​​വ​​​ർ​​​ത്ത​​​ന​​ലാ​​​ഭം കൈ​​​വ​​​രി​​​ച്ചു. മാ​​​ർ​​​ച്ച് 31-ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ലെ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​ലാ​​​ഭം 1197 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഈ ​​​ത്രൈ​​​മാ​​​സ​​​ത്തി​​​ലെ അ​​​റ്റാ​​​ദാ​​​യം 144 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ്.

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ബാ​​​ങ്കി​​​ന്‍റെ ക​​​റ​​​ന്‍റ്, സേ​​​വിം​​ഗ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ആ​​​കെ നി​​​ക്ഷേ​​​പം 89,751 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. മു​​​ൻ​​വ​​​ർ​​​ഷം ഇ​​​ത് 85,227 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.​ മാ​​​ർ​​​ച്ച് 31-ലെ ​​​ആ​​​കെ ബി​​​സി​​​ന​​​സ് 3,57,723 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. മു​​​ൻ​​വ​​​ർ​​​ഷം ഇ​​​ത് 3,74,530 കോ​​​ടി രൂ​​​പ​​​യും. ബാ​​​ങ്കി​​​ന്‍റെ ആ​​​കെ നി​​​ക്ഷേ​​​പം 2,22,952 കോ​​​ടി രൂ​​​പ​​​യും ആ​​​കെ വാ​​​യ്പ​​​ക​​​ൾ 1,34,771 രൂ​​പ​​യും ആ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.