ഇന്റർനെറ്റ് സംവിധാനത്തോടെ ട്രക്കുകൾക്ക് മോണിറ്ററിംഗ്
Monday, March 30, 2020 11:48 PM IST
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുമായി സഞ്ചാരം നടത്തുന്ന ട്രക്കുകൾക്ക് ഇന്റർനെറ്റ് സംവിധാനത്തോടെ മോണിറ്ററിംഗ് ഏർപ്പെടുത്തും.
സംസ്ഥാനത്തിനുള്ളിലും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങൾക്കും ഈ ക്രമീകരണം ഒരുക്കും. അവശ്യചരക്കു നീക്കം മൂന്നു വിഭാഗമായി ക്രമപ്പെടുത്തും. ഇതിൽ ഒന്നാം വിഭാഗമായി മരുന്ന്, ആശുപത്രി ഉപകരണങ്ങൾ, എൽപിജി, അവശ്യധാന്യങ്ങൾ, പാചക എണ്ണ എന്നിവെയാണ് ഉൾപ്പെടുത്തുക. രണ്ടാം വിഭാഗത്തിൽ പഴം, പച്ചക്കറി, എന്നിവയും മൂന്നാം വിഭാഗത്തിൽ മറ്റെല്ലാ അവശ്യ സാധനങ്ങളേയുമാണ് ഉൾപ്പെടുത്തുക.