പെട്രോളിന് അഞ്ചു പൈസ കൂടി
Sunday, February 23, 2020 12:00 AM IST
കൊച്ചി: ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്നശേഷം പെട്രോളിന് അഞ്ചു പൈസ വർധിച്ചു. 73.96 പൈസയായിരുന്ന പെട്രോളിന് ഇന്ന് 74.01 രൂപയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് വിലവർധിച്ചത് ഇന്നലെയാണ്. അതേസമയം ഡീസൽ വില 68.36 രൂപയിൽ മാറ്റമില്ലാതെ തുടരുകയാണ്. നാല് ദിവസം മുൻപ് പെട്രോളിന് അഞ്ച് പൈസയുടെയും ഡീസലിന് ആറ് പൈസയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു.