ഓഹരികൾക്കു തകർച്ച
Tuesday, January 21, 2020 12:03 AM IST
മുംബൈ: റിലയൻസ്, ടിസിഎസ്, പ്രമുഖ ബാങ്കുകൾ എന്നിവയിലെ വില്പന സമ്മർദത്തിൽ ഓഹരിസൂചികകൾ താഴോട്ടു പോയി. ബജറ്റിനു മുന്പുള്ള ആശങ്കകളും ലാഭമെടുക്കലുമാണു വിപണിയിൽ കണ്ടതെന്നു ചിലർ വിലയിരുത്തി.
എന്നാൽ, സാന്പത്തിക വളർച്ച സംബന്ധിച്ചും ബജറ്റിനെപ്പറ്റിയുള്ള സന്ദേഹങ്ങളാണു കണ്ടതെന്നു മറ്റുചിലർ കരുതുന്നു.
സെൻസെക്സും നിഫ്റ്റിയും വലിയ ചാഞ്ചാട്ടം കാണിച്ചു. സെൻസെക്സ് 42,237.87 വരെയും നിഫ്റ്റി 12430.5 വരെയും ഇടയ്ക്കു കയറിയതാണ്. പിന്നീട് താണു യഥാക്രമം 41,528.91-ലും 12,224.55-ലും ക്ലോസ് ചെയ്തു. സെൻസെക്സ് വെള്ളിയാഴ്ചത്തേതിൽനിന്നു 416.46 പോയിന്റും (0.99 ശതമാനം) നിഫ്റ്റി 127.8 പോയിന്റും (1.03 ശതമാനം) താണു.
കൊടക് മഹീന്ദ്ര ബാങ്ക് 4.7 ശതമാനം താണു. റിലയൻസും ടിസിഎസും എച്ച്ഡിഎഫ്സി ബാങ്കും 3.08 ശതമാനം വരെ താണു.