ഇന്ത്യയിൽ ആകമാനം ഡീലർമാരെ ക്ഷണിച്ച് ഏതർ എനർജി
Sunday, January 19, 2020 12:09 AM IST
കൊച്ചി: ഇന്ത്യയിൽ ആകമാനം ഡീലർമാരെ ക്ഷണിച്ച് ഏതർ എനർജി. രണ്ടാംഘട്ടമായി ഇന്ത്യ ആകമാനം പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു വൻ നഗരങ്ങളായ ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, പുന എന്നിവടങ്ങളിലും മറ്റു നഗരങ്ങളിലും ഏതറിന്റെ എക്സ്പീരിയൻസ് സെന്ററുകൾ ആരംഭിക്കുന്നത്. നിലവിൽ ബംഗളൂരു ഇന്ദിരാ നഗറിലും ചെന്നൈ വല്ലാസ് ഗാർഡൻ സ്ട്രീറ്റിലും സെന്റർ പ്രവർത്തിക്കുന്നുണ്ട്.
കന്പനിയുടെ പ്രധാന ഉത്പന്നമായ ഇന്റലിജന്റ് സ്കൂട്ടർ ഏതർ 450 ഇലക്ട്രിക് വാഹന കന്പോളത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പൊതുചാർജിംഗ് നെറ്റ് വർക്ക് വർധിപ്പിക്കുന്നതിന് കന്പനി തുടർച്ചയായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ നഗരങ്ങളിലും വാഹനം ലഭ്യമാക്കുന്നതിനു മുൻപുതന്നെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതായിരിക്കും. പരന്പരാഗത റീട്ടെയിൽ മോഡൽ ശരിക്കും പ്രവർത്തിക്കാത്ത ഒരു പുതിയ വിഭാഗമാണ് ഇന്റലിജന്റ് ഇലക്ട്രിക് വാഹന ശ്രേണി.