മാറ്റമില്ലാതെ സ്വർണവില
Friday, January 17, 2020 11:56 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 29,640 രൂപയ്ക്കും ഗ്രാമിന് 3705 രൂപയ്ക്കുമാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. കഴിഞ്ഞ എട്ടിന് റിക്കാർഡ് വിലയായ 30,400 രൂപ പവന് രേഖപ്പെടുത്തിയശേഷം പിന്നീട് സ്വർണവിലയിൽ കയറ്റിറക്കം അനുഭവപ്പെടുകയാണ്.