മൈക്കൽ പത്ര റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ
Tuesday, January 14, 2020 11:29 PM IST
മുംബൈ: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി ഡോ. മൈക്കൽ പത്ര നിയമിതനായി. ബാങ്കിൽ എക്സിക്യുട്ടീവ് ഡയറക്ടറാണ് അദ്ദേഹം. ജൂലൈ 23നു രാജിവച്ച വിരാൾ ആചാര്യയുടെ സ്ഥാനത്താണു പത്രയുടെ നിയമനം.
മുംബൈ ഐഐടിയിൽനിന്നു ധനശാസ്ത്രത്തിൽ പിഎച്ച്ഡി എടുത്തിട്ടുണ്ട്. ഹാർവഡിൽ ധനകാര്യ ഭദ്രത സംബന്ധിച്ചു പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തി. 1985-ൽ റിസർവ് ബാങ്കിൽ ചേർന്നു. 2005 മുതൽ പണനയ വിഭാഗത്തിലാണു പ്രവർത്തിക്കുന്നത്. പണനയ കമ്മിറ്റിയിൽ അംഗമാണ്. കഴിഞ്ഞ മൂന്ന് പണനയ കമ്മിറ്റി യോഗത്തിൽ പലിശനിരക്ക് കുറയ്ക്കുന്നതിനെ പത്ര അനുകൂലിച്ചിരുന്നു.
എൻ.എസ്. വിശ്വനാഥൻ, ബി.പി.കനുംഗോ, എം.കെ.ജയിൽ എന്നിവരാണു റിസർവ് ബാങ്കിലെ മറ്റു ഡെപ്യൂട്ടി ഗവർണർമാർ.