ബെസോസ് വരുന്നു; വ്യാപാരികൾ പ്രതിഷേധിക്കും
Monday, January 13, 2020 11:25 PM IST
ന്യൂഡൽഹി: ഓൺലൈൻ വ്യാപാര ഭീമനായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ജെസോസ് ബുധനാഴ്ച ഇന്ത്യ സന്ദർശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.
ബെസോസ് സന്ദർശിക്കുന്ന ദിവസം രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യാപാരികളുടെ സംഘടനയായ സിഎഐടി (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡേഴ്സ്) അറിയിച്ചു.
ഓൺലൈൻ വ്യാപാരികൾ അമിത ഡിസ്കൗണ്ടുകൾ നൽകുന്നതിൽ പ്രതിഷേധിച്ചാണിത്.