യൂണിയൻ ബാങ്ക് ശതാബ്ദിനിറവിൽ
Tuesday, November 12, 2019 12:15 AM IST
കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശതാബ്ദി നിറവിൽ. എറണാകുളം ജില്ലയുടെ ലീഡ് ബാങ്കായ യൂണിയൻ ബാങ്കിന് റീജണൽ ഓഫീസിന് പുറമേ ജില്ലയിൽ 72 ശാഖകളും മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാടിൽ നബാർഡുമായി ചേർന്ന് പൊതുജനങ്ങൾക്കായി തൊഴിൽ പരിശീലന കേന്ദ്രവും ആലുവയിൽ സ്റ്റാഫ് ട്രെയിനിംഗ് സെന്ററും പതിനായിരം കോടിയിൽപരം രൂപയുടെ ബിസിനസുമാണുള്ളത്. എംജി റോഡിലെ റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള ശതാബ്ദി ആഘോഷങ്ങൾക്ക് റീജണൽ മേധാവി എ. കൃഷ്ണ സ്വാമി, ഉപമേധാവി ആനി ഡയസ് എന്നിവർ നേതൃത്വം നൽകി.
രാജേന്ദ്ര മൈതാനിൽനിന്നു റീജണൽ ഓഫീസിലേക്കു പ്രഭാതഭേരി എന്ന പേരിൽ ജീവനക്കാരുടെ വാക്കത്തോൺ സംഘടിപ്പിച്ചു. യൂണിയൻ ബാങ്കിന്റെ ആദ്യശാഖ 1919 നവംബർ 11നു മുംബെയിൽ മഹാത്മ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.