ഓണ്‍-ടൈം-പെർഫോമൻസിൽ ഗോ എയർ ഒന്നാമത്
Saturday, September 21, 2019 10:43 PM IST
കൊച്ചി: കൃത്യനിഷ്ഠയിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ ഗോ എയർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഡാറ്റയിലാണ് ഏറ്റവും കൃത്യനിഷ്ഠയുള്ള ഓഗസ്റ്റിലെ എയർലൈനായി ഗോ എയറിനെ തെരഞ്ഞെടുത്തത്.
തുടർച്ചയായ 12-ാം തവണയാണ് ഗോ എയർ ഓണ്‍-ടൈം-പെർഫോമൻസിൽ ഒന്നാമതാകുന്നത്.
ഗോ എയർ ദിവസവും 320ലധികം ഫ്ളൈറ്റ് സർവീസുകൾ നടത്തുന്നു. ഓഗസ്റ്റിൽ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയർ വിമാനങ്ങളിൽ യാത്ര ചെയ്തത്. ബാങ്കോക്ക്, ഫുക്കറ്റ്, മാലി, മസ്കറ്റ്, ദുബായ്, അബുദാബി, കുവൈറ്റ് എന്നിങ്ങനെ ഏഴ് അന്താരാഷ്ട്ര സർവീസുകളും 24 ആഭ്യന്തര സർവീസുകളും ഗോ എയർ നടത്തിവരുന്നു.