ടൈഡ് അൾട്ര വിപണിയിൽ
Wednesday, August 21, 2019 11:25 PM IST
തൃശൂർ: പി ആൻഡ് ജിയുടെ മുൻനിര ഫാബ്രിക് കെയർ ബ്രാൻഡായ ടൈഡിന്റെ പുതിയ ഉത്പന്നമായ ടൈഡ് അൾട്ര വിപണിയിലെത്തി. പ്രശസ്ത ഹിന്ദി സിനിമാ - സീരിയൽ നടിയായ ഹിനാ ഖാനാണ് വാഷിംഗ് മെഷീനുകൾക്കുവേണ്ടി ഒരുക്കിയ ടൈഡ് അൾട്ര വിപണിയിൽ അവതരിപ്പിച്ചത്.
ത്രീ ഇൻ വണ്‍ ഉത്പന്നമാണ് ടൈഡ് അൾട്ര. കോളറിലും ഷർട്ടിന്റെ കഫിലും കൈമടക്കുകളിലും പറ്റിപ്പിടിക്കുന്ന അഴുക്കുകളെ തുടച്ചുനീക്കി വസ്ത്രങ്ങൾക്ക് അതിവെണ്മ ലഭ്യമാക്കുമെന്ന് അധികൃതർ പറയുന്നു. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് മെഷീനുകളിൽ ഉപയോഗിക്കാം. ചെളി കളയാൻ വസ്ത്രങ്ങൾ തിരുമ്മുകയോ ഉരയ്ക്കുകയോ ചെയ്യേണ്ടതില്ല.
ടൈഡ് അൾട്രയുടെ പുതിയ പരസ്യചിത്രം 16 ദശലക്ഷം ആളുകളാണ് യൂട്യൂബിൽ കണ്ടത്. ഇൻസ്റ്റഗ്രാമിലും ടിക് ടോകിലും കണ്ടവർ 20 ദശലക്ഷവും. വില ഒരു കിലോഗ്രാം പായ്ക്കിന് 130 രൂപയും രണ്ടു കിലോഗ്രാം പായ്ക്കിന് 253 രൂപയുമാണ്.