കീ​വ്: യു​ക്രെ​യ്നിൽ റ​ഷ്യ​ൻ വ്യോ​മാ​ക്ര​മണം തു​ട​രു​ന്നു. ഇ​ന്ന​ല​ത്തെ ആ​ക്ര​മ​ണ​ത്തി​ൽ 597 ഡ്രോ​ണു​ക​ളും 26 മി​സൈ​ലു​ക​ളും റ​ഷ്യ പ്ര​യോ​ഗി​ച്ച​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി അ​റി​യി​ച്ചു.

ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 20 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ലു​വീ​വ് അ​ട​ക്കം പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​ങ്ങ​ളി​ൽ വ​ലി​യ നാ​ശ​മു​ണ്ടാ​യി. പാ​ശ്ചാ​ത്യ ശ​ക്തി​ക​ൾ റ​ഷ്യ​ക്കെ​തി​രേ കൂ​ടു​ത​ൽ ഉ​പ​രോ​ധം ചു​മ​ത്ത​ണ​മെ​ന്ന് സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ടു.