യുക്രെയ്ൻ ഇന്റലിജൻസ് ഓഫീസറെ കൊലപ്പെടുത്തിയ റഷ്യൻ ഏജന്റുമാരെ വധിച്ചു
Monday, July 14, 2025 1:48 AM IST
കീവ്: തങ്ങളുടെ ഇന്റലിജൻസ് ഓഫീസറെ വെടിവച്ചു കൊലപ്പെടുത്തിയ റഷ്യൻ ഏജന്റുമാരെ കൊലപ്പെടുത്തിയതായി യുക്രെയ്ൻ സെക്യൂരിറ്റി സർവീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കീവിലെ ഓഫീസിൽനിന്നു പുറത്തിറങ്ങി കാറിലേക്കു കയറാൻ ശ്രമിക്കവേ യുക്രെയ്ൻ രഹസ്യാന്വേഷണ ഏജൻസിയായ എസ്ബിയുവിന്റെ ഇന്റലിജൻസ് ഓഫീസർ ഐവാൻ വൊറോനിച്ചിനെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തിയത്.