പരീക്ഷണങ്ങൾ പൂര്‍ത്തിയായി; ശുഭാംശു നാളെ തിരിക്കും
Sunday, July 13, 2025 2:46 AM IST
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുള്‍പ്പെടെ നാലുപേരെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിച്ച ആക്സിയം4 ദൗത്യത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര നാളെയുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ.
ആക്സിയം-4 ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ ഭാഗമായി ശുഭാംശു ഏഴ് പരീക്ഷണങ്ങള്‍ നടത്തിയെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. പൂര്‍ത്തിയായ നാല് പരീക്ഷണങ്ങളില്‍ അതിജീവനം, പുനരുജ്ജീവിപ്പിക്കല്‍, പുനരുത്പാദനം, ട്രാന്സ്ക്രിപ്റ്റോം എന്നിവ ഉള്‍പ്പെടും.
ശുഭാംശുവിന്റെ മടക്കയാത്ര നാളെ വൈകുന്നേരം 4.30ന് പ്രതീക്ഷിക്കുന്നതായി ആക്സിയം സ്പേസ് ഇന്‍കോര്‍പറേറ്റഡ് അറിയിച്ചു.