റഷ്യൻ ഡ്രോണുകൾ മോൾഡോവയിൽ പൊട്ടിത്തെറിച്ചു
Friday, February 14, 2025 4:42 AM IST
കീവ്: റഷ്യ യുക്രെയ്നു നേർക്കു പ്രയോഗിച്ച ഡ്രോണുകളിൽ രണ്ടെണ്ണം തങ്ങളുടെ മേഖലയിൽ പൊട്ടിത്തെറിച്ചതായി മോൾഡോവ അറിയിച്ചു. റഷ്യ അതിർത്തികൾ മാനിക്കുന്നില്ലെന്നും മോൾഡോവയിലെ ജനങ്ങളുടെ സുരക്ഷ അപകടത്തിലാണെന്നും പ്രസിഡന്റ് മയാ സന്ദു പറഞ്ഞു. രണ്ടു ഡ്രോണുകൾ തങ്ങളുടെ ആകാശ അതിർത്തി ലംഘിച്ചതായി റൊമാനിയായും ആരോപിച്ചു.
യുക്രെയ്നിലെ ഒഡേസ അടക്കമുള്ള തുറമുഖ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം രാത്രി റഷ്യ 140 ഡ്രോണുകളാണ് തൊടുത്തത്. ഭൂരിഭാഗം ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു.