കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ൾ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി കെ.​​പി. ശ​​ർ​​മ ഒ​​ലി​​യെ​​യും മു​​ൻ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി ര​​മേ​​ഷ് ലേ​​ഖ​​കി​​നെ​​യും അ​​റ​​സ്റ്റ് ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കാ​​ഠ്മ​​ണ്ഡു​​വി​​ൽ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ 18 ജെ​​ൻ സി ​​പ്ര​​ക്ഷോ​​ഭ​​ക​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. ഡോ. ​​നി​​ക്കോ​​ളാ​​സ് ഭു​​സ​​ൽ, സു​​രേ​​ന്ദ്ര ഘാ​​ർ​​തി എ​​ന്നി​​വ​​ര​​ട​​ക്ക​​മു​​ള്ള​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.


സെ​​പ്റ്റം​​ബ​​ർ എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ൽ നേ​​പ്പാ​​ളി​​ൽ ജെ​​ൻ സി ​​പ്ര​​ക്ഷോ​​ഭ​​ത്തി​​നി​​ടെ 76 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. അ​​ന്ന​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി കെ.​​പി. ശ​​ർ​​മ ഒ​​ലി രാ​​ജി​​വ​​യ്ക്കു​​ക​​യും ചെ​​യ്തു.