വലിയ ദിവസം: നെതന്യാഹു
Friday, October 10, 2025 3:26 AM IST
ഇസ്രയേലിന് ഇതു വലിയ ദിവസമാണെന്നു പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. ഇസ്രേലി ബന്ദികളെ മോചിപ്പിക്കാനുള്ള വിശുദ്ധ ദൗത്യത്തിനായി ആത്മസമർപ്പണത്തോടെ പ്രവർത്തിച്ച യുഎസ് പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ ടീമിനും ഹൃദയംനിറഞ്ഞ നന്ദി.
ദൈവത്തിന്റെ സഹായത്താൽ നമ്മളെല്ലാവരും ഒരുമിച്ച് ഇസ്രയേലിന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നത് തുടരും. അയൽക്കാരുമായി ഇസ്രയേൽ സമാധാനം വർധിപ്പിക്കും.