മാർ കൂവക്കാട്ട് സഭയുടെ അഭിമാനം: കർദിനാൾ മാർ ആലഞ്ചേരി
Sunday, December 8, 2024 1:59 AM IST
വത്തിക്കാൻ സിറ്റി: മാർ ജോർജ് കൂവക്കാട്ടിന്റെ കർദിനാൾ സ്ഥാനലബ്ധി ആഗോളകത്തോലിക്കാസഭയ്ക്കും ഭാരത സഭയ്ക്കും പ്രത്യേകിച്ച് സീറോമലബാർ സഭയ്ക്കും സന്തോഷവും അഭിമാനവും നൽകുന്നതാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
അദ്ദേഹത്തിന്റെ ശുശ്രൂഷ ലോകത്തിനും ഭാരതത്തിനും പ്രത്യേകിച്ച് വത്തിക്കാനിലെ കാര്യാലയങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ വിജയിക്കട്ടേയെന്ന് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സവിശേഷമായ ഗുണങ്ങൾ മാർപാപ്പയ്ക്കു നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ് -മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി.