മോദിയുടെ സത്യപ്രതിജ്ഞയിൽ മുയിസു പങ്കെടുത്തേക്കും
Saturday, June 8, 2024 12:29 AM IST
മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനുള്ള ക്ഷണം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു സ്വീകരിച്ചതായി റിപ്പോർട്ട്. ഇന്ന് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഡൽഹിക്കു തിരിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞത്.
നേരത്തേ മുയിസു മോദിയെ അഭിനന്ദിക്കുകയും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന് മോദിയുമായി സഹകരിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കടുത്ത ഇന്ത്യാവിരുദ്ധനും ചൈനാ അനുകൂലിയുമായ മുയിസുവിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. തെരഞ്ഞെടുപ്പിൽ ജയിച്ചശേഷം അദ്ദേഹം ബെയ്ജിംഗിൽ പോയി ചൈനീസ് പ്രസിഡന്റ് ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരെ പുറത്താക്കാനുള്ള നീക്കവും മുയിസു നടത്തി.