ചൈനയിൽ സ്ത്രീയുടെ കത്തിയാക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു
Tuesday, May 21, 2024 1:23 AM IST
ബെയ്ജിംഗ്: ചൈനയിലെ ജിയാംഗ്ഷി പ്രവിശ്യയിലെ സ്കൂളിൽ സ്ത്രീ നടത്തിയ കത്തിയാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 10 പേർക്കു പരിക്കേറ്റു.
ഗുയിഷി നഗരത്തിൽ നാൽപ്പത്തിയഞ്ചുകാരിയാണ് ഇന്നലെ കത്തിയാക്രമണം നടത്തിയത്.
ചൈനയിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ കത്തിയാക്രമണമാണിത്.മേയ് ഏഴിന് യുന്നാൻ പ്രവിശ്യയിൽ നടന്ന കത്തിയാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 21 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.