മൃഗശാലാ ജീവനക്കാരനെ സിംഹം കൊന്നു
Wednesday, February 21, 2024 1:40 AM IST
ലാഗോസ്: ജനനം മുതലുള്ള ഒന്പതു വർഷം പരിചരിച്ച മൃഗശാലാ ജീവനക്കാരനെ സിംഹം കടിച്ചുകൊന്നു.
നൈജീരിയയിലെ ഒബാഫെമി അവോലോവോ യൂണിവേഴ്സിറ്റി മൃഗശാലയിലായിരുന്നു സംഭവം. ഒലബോഡെ ഒലവുയി എന്ന ജീവനക്കാരൻ സിംഹങ്ങൾക്കു തീറ്റ കൊടുത്തുകൊണ്ടിരിക്കേ ആക്രമണത്തിനിരയാവുകയായിരുന്നു.