ഇസ്രയേൽ സൈനിക നടപടി: ആറു പലസ്തീനികൾ കൊല്ലപ്പെട്ടു
Thursday, September 21, 2023 1:27 AM IST
ടെൽ അവീവ്: വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേൽ സൈനിക നടപടിയിൽ ആറു പലസ്തീൻകാർ കൊല്ലപ്പെട്ടു.
നോർത്തേൺ വെസ്റ്റ് ബാങ്കിൽ അഞ്ചു പേരും ഗാസയിൽ ഒരാളുമാണു കൊല്ലപ്പെട്ടത്. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. തീവ്രവാദികളെ ലക്ഷ്യമിട്ടാണു റെയ്ഡ് എന്നാണ് ഇസ്രയേൽ ഭാഷ്യം.